മാതൃഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അഡ്വ ശങ്കു ടി ദാസിനെ സന്ദീപ് വാരിയർ ചുമതലപ്പെടുത്തിയതിനു പിന്നാലെ ശങ്കു ടി ദാസിന് വാഹനാപകടം ,ദുരൂഹതയോ ?

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ബിജെപി ഭരിക്കുന്ന കർണാടകയിലെ ഊർജ്ജമന്ത്രി വി സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, ഷാജ് കിരണിന്റെ സുഹൃത്ത് രജിത്ത് എന്നയാൾക്കൊപ്പം കർണാടകയിലെ ഊർജ മന്ത്രി വി സുനിൽകുമാറിനൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ ഷാജ് കിരൺ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. 2021 സെപ്റ്റംബർ 24നാണ് ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാർത്ത പുറത്തായതിന് പിന്നാലെ മാതൃഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാരിയർ അറിയിച്ചു.അതിനായി ബിജെപി സഹയാത്രികനും അഡ്വക്കേറ്റുമായ ശങ്കു ടി ദാസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിനു തൊട്ടു പിന്നാലെ ശങ്കു ടി ദാസിന് അപകടം സംഭവിച്ചതിൽ ദുരൂഹതയുണ്ടോയെന്ന് ചോദിക്കുന്നുകയാണ് സോഷ്യൽ മീഡിയ.ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആണ് ശങ്കു ടി ദാസിനെ പ്രവേശിപ്പിച്ചത്.

Top